2012 മേയ് 31, വ്യാഴാഴ്‌ച

സിനിമ- ഗുലാബി ടാക്കീസ് - ഗിരീഷ്‌ കാസറവള്ളി


ഗുലാബി ടാക്കീസ് -_---- സിനിമയിലെ രാഷ്ട്രീയം 

ടാക്കീസ് എന്ന വാക്ക് പോലും ഒരു 'നോസ്ടാല്ജിയ' ആയി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് 'ഗുലാബി ടാക്കീസ്' എന്ന സിനിമ അതി ശക്തമായ ഒരു താക്കീത്  ആണ്. ടാക്കീസ് എന്നത് ഒരു പ്രതീകം കൂടിയാണ്. അതിനകത്ത് എല്ലാ വൈരുധ്യങ്ങളും അപ്രസക്തമാകുന്നു; മതം, പ്രായം, ലിംഗം, ദേശം- എല്ലാം. അവിടെ കൂടിചെര്ന്നവര്ക്ക് ഒരു കാഴ്ച്ചയെ ഉള്ളൂ. അവിടെ അവര്വികാരങ്ങള്എട്ടു വാങ്ങുന്നതും പങ്കു വെക്കുന്നതും  ഒരേ പോലെ. സ്നേഹം, ദുഃഖം, പ്രണയം, രോഷം വേദന ..എല്ലാം എല്ലാവരുടെതുമാകുന്നു.


ഭര്ത്താവുപേക്ഷിച്ച, കടല്തീരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഗുലാബി ഒരു കടല്തന്നെയാണെന്ന് ആദ്യത്തെ ഒറ്റ ദൃശ്യം തന്നെ നമ്മെ അനുഭവപ്പെടുത്തുന്നു. ജീവിതത്തിലെ ഒറ്റപ്പെടല്ഗുലാബി അതിജീവിക്കുന്നത് സിനിമകളിലൂടെ. ഒരു ടെലിവിഷന്കൊണ്ടുവന്നതോട്  കൂടി ഗുലാബിയുടെ മാത്രമായിരുന്ന കുടില്എല്ലാവരുടെയും 'ഗുലാബി ടാക്കീസ്' ആയി മാറുന്നു. ഗുലാബി ടാക്കീസ് അവരില്പുതിയ ശീലങ്ങള്രൂപപ്പെടുത്തുന്നു. കൂട്ടായ്മയുടെ, സഹാവര്ത്തിത്ത്വത്തിന്റെ , സംവാദത്തിന്റെ ഒക്കെയായ പുതിയ ശീലങ്ങള്‍. ഗുലാബി നേത്രുവിനോട് പങ്കു വെക്കുന്നു തന്റെ സ്വപ്നം...നേത്രുവില്പുതിയ സ്വപ്നങ്ങള്രൂപപ്പെടുന്നുമുണ്ട്...ഇതൊക്കെ നടക്കുമ്പോഴും ചിലര്‍- മതത്തിന്റെയും യധാസ്ഥികത്വത്തിന്റെയും ചില പ്രതീകങ്ങള്‍-ഗുലാബി ടാക്കീസിനെ മറഞ്ഞിരുന്നു നിരീക്ഷിക്കുന്നുമുണ്ട്.
പോരാട്ടങ്ങള്ഗുലാബി ടാക്കീസില്സിനിമാക്കാഴ്ച മാത്രമാണ്. യുദ്ധങ്ങള്വാര്ത്തകള്ആകുമ്പോള്ഗുലാബി ടി വി ഓഫ് ചെയ്യുന്നു. യുദ്ധഫണ്ട് പിരിക്കുന്ന സ്കൂള്കുട്ടികളില്നിന്നും ഗുലാബി ഒഴിഞ്ഞു നടക്കുന്നു......
എന്നിട്ടും,
മതം, രാഷ്ട്രീയ  ഉപജാപം, സമ്പത്ത് തുടങ്ങി അധിനിവേശത്തിന്റെ എല്ലാ നവ രൂപകങ്ങളും കൂടി ഗുലാബിയെ  തകര്ക്കാന്ശ്രമിക്കുന്നു. ഒടുവില്ഗുലാബിയില്ലാത്ത, ഗുലാബിയുടെ ചിരിയും കാഴ്ചകളും ഇല്ലാത്ത, അദ്ദുവും നേത്രുവും ഇല്ലാത്ത ടാക്കീസിലെക്ക് മതത്തിന്റെയും യധാസ്ഥികത്വത്തിന്റെയും പ്രതീകങ്ങള്ചേക്കേറുന്നു.....

" ലോകത്ത് അമ്മമാര്പ്രസവിക്കുന്നിടത്തോളം കാലം ഞാന്ജീവിക്കും".  വാക്കുകള്പറയുമ്പോള്ഗുലാബിയില്നിറയുന്ന ആഴമുള്ള ഒരു ചിരിയുണ്ട്. താന്അറുത്തു മാറ്റേണ്ട പൊക്കിള്കുടികള്ഇനിയുമെത്രയോ ഉള്ളപ്പോള്താനെന്തിനു ദുഖിക്കണം എന്ന ആത്മവിശ്വാസത്തില്നിന്നും ഉള്ള അപാരമായ ആത്മവിശ്വാസത്തിന്റെ ചിരി.


ഗിരീഷ്കാസറവള്ളിയുടെ സിനിമ 'ഗുലാബി ടാക്കീസ്' മത-രാഷ്ട്രീയ-സാമ്പത്തിക ഉപജാപങ്ങളുടെ സൂക്ഷ്മതലത്തിലുള്ള അധിനിവേശ രീതികളെ കൃത്യതയോടെയും അതര്ഹിക്കുന്ന ഗൌരവത്തോടെയും അവതരിപ്പിക്കുന്നു. ഘട്ടക്കിനും ജോണിനും ശേഷം ഇന്ത്യന്സിനിമയില്ഇത്രയും ശക്തമായി രാഷ്ട്രീയം കൈകാര്യം ചെയ്യാന്ഗിരീഷിനെ കഴിഞ്ഞിട്ടുള്ളൂ എന്ന് നിസ്സംശയം പറയാംഅഭിനയത്തിന്റെ പൂര്ണ്ണത എന്നൊന്നുണ്ടെങ്കില്അത് ഉമാശ്രീ അവതരിപ്പിച്ച ഗുലാബി തന്നെ.
വാല്ക്കഷണം :
ഗുലാബി ടാക്കീസ് ഇറങ്ങിയ അതെ വര്ഷം മികച്ച സംവിധായകനുള്ള ദേശീയ അവാര്ഡ് നേടിയത് നമ്മുടെ അടൂര്ഗോപാലേട്ടന്(പടം: നാല് പെണ്ണുങ്ങള്‍) . മികച്ച സിനിമ: കാഞ്ചീപുരം (സംവി: പ്രിയദര്ശന്‍) . നമ്മള്മലയാളികളുടെ കുഞ്ചിരോമങ്ങള്രോമാഞ്ചം കൊണ്ട് എഴുന്നേറ്റു നില്ക്കട്ടെ. (ജൂറിയില്മലയാളത്തിലെ മഹാ ചലച്ചിത്ര പ്രതിഭകളായ സിബി മലയിലും സണ്ണി ജോസഫും ഉണ്ടായിരുന്നു എന്ന കാര്യം മറക്കല്ലേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ